മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ. സഹദേവൻ അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ. സഹദേവൻ(71)അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് ആരോഗ്യനില വഷളായത്.
മാതൃഭൂമി, ഇന്ത്യാവിഷൻ ഉൾപ്പടെയുള്ള മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യാവിഷനിലെ 24 ഫ്രെയിംസ് പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്.