കേരളത്തിൽ അമിത ഫീസിനെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത് അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫയലുകൾ പിടിച്ചു വയ്ക്കുന്നത് നിയമപരമല്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ പേർ പരസ്യപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കും. സ്‌കൂളുകളുടെ സമഗ്രവികസനമാണ് ലക്ഷ്യം. സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതാനായുള്ള നടപടിയുണ്ടാകും. ടി.സി കിട്ടാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടേയും പഠനം മുടങ്ങില്ല. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുക്കുമെന്നും വൻ തുക ഫീസ് വാങ്ങുന്നതിനെതിരെ കർശന നടപടിയുണ്ടാകും.’ മന്ത്രി പറഞ്ഞു.
ക്രമക്കേടുകൾ കണ്ടെത്താനും, നടപടികൾ സ്വീകരിക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ തുടങ്ങുമെന്നും, വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.