വ​യ​നാ​ട് ജി​ല്ല​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം


വയനാട് ജില്ലയിൽ കോവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നു. 26 മുതൽ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിദിനം പരിമിതപ്പെടുത്തി.

മുത്തങ്ങ വന്യജീവി സങ്കേതം (150), ചെന്പ്ര പീക്ക് (200), സൂചിപ്പാറ (500), തോൽപ്പെട്ടി വന്യജീവി സങ്കേതം(150), മീൻമുട്ടി വെള്ളച്ചാട്ടം(300), കുറുവ ദ്വീപ് ഫോറസ്റ്റ് (400), കർളാട് തടാകം (500), കുറുവ ഡിടിപിസി (400), പൂക്കോട് (3500), അന്പലവയൽ മ്യൂസിയം (100), ചീങ്ങേരി മല (100), എടയ്ക്കൽ ഗുഹ (1000), പഴശി പാർക്ക് മാനന്തവാടി, പഴശി സ്മാരകം പുൽപ്പള്ളി, കാന്തൻപാറ (200 വീതം), ടൗണ്‍ സ്ക്വയർ (400), പ്രിയദർശിനി (100), ബാണാസുര ഡാം (3500), കാരാപ്പുഴ ഡാം (3500) എന്നിങ്ങനെയാണ് പ്രതിദിനം അനുവദിക്കുന്ന സന്ദർശകരുടെ എണ്ണം.

ഉത്തരവിന് 26 മുതൽ ഫെബ്രുവരി 14 വരെയാണ് പ്രാബല്യം. ടൂറിസം കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തും. ടൂറിസം സെന്‍ററുകളിൽ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സെക്ടറൽ മജിസ്ട്രേറ്റ്മാരും ഫീൽഡ് പരിശോധനയിൽ ഇക്കാര്യം ഉറപ്പ് വരുത്തും.

You might also like

  • Straight Forward

Most Viewed