ചാരപ്രവർത്തനം നടത്തുന്നതായി സംശയം: ഇന്ത്യ−പാക് അതിർത്തിയിലെ ജനങ്ങളെ ചോദ്യം ചെയ്യുന്നു


ജയ്പുർ

രാജസ്ഥാനിലെ ഇന്ത്യ−പാക് അതിർത്തിയായ ശ്രീഗംഗാനഗറിലെ ജനങ്ങളെ അധികൃതർ ചോദ്യം ചെയ്യുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി പ്രദേശവാസികൾക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചോദ്യം ചെയ്യൽ തുടരുകയാണ്.  സൂറത്ത്ഗഡിലെയും ഗംഗാനഗറിലെയും ഓഫീസുകളിൽ വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്ന് രാജസ്ഥാൻ പോലീസിന്‍റെ ഇന്‍റലിജൻസ് യൂണിറ്റ് ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര പറഞ്ഞു. 

ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. എന്നാൽ ഫോറൻസിക് പരിശോധനയ്ക്കായി ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചടുത്തു. സംശയിക്കുന്ന വിധത്തിലുള്ള എന്തെങ്കിലും വസ്തുത കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed