കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മലയാളിയായ ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും

ഊട്ടി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിന്റെ ഞെട്ടലിൽ തൃശൂരിലെ പൊന്നൂക്കര. ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും. രണ്ടാഴ്ച്ച മുൻപായിരുന്നു അച്ഛന് സുഖമില്ലാത്തതിനാൽ ഫ്ളൈറ്റ് ഗണ്ണറായ എ പ്രദീപ് അവധിക്ക് ജന്മനാട്ടിൽ എത്തിയത്. അപകട വിവരം അറിഞ്ഞതിനെ തുടർന്ന് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടു.
അസുഖ ബാധിതനായ അച്ഛനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുകളുള്ള കുട്ടികളും കോയന്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം. ജന. ബിബിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്ളൈറ്റ് ഗണ്ണറായിരുന്നു എ പ്രദീപ്. വിവരം ഇന്ന് അമ്മയെ വിവരം അറിയിച്ചിട്ടുണ്ട്.
പ്രദീപിൻ്റെ പിതാവ് ഓക്സിജൻ്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടിൽ വന്നുകഴിഞ്ഞാൽ ഏല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവർക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതൽ വീടിൻ്റെ പരിസരത്ത് വന്ന് നിൽക്കുകയാണ് എന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.