ദേശീയ വനിതാ ഫുട്ബോളിൽ കേരളത്തിന് ആദ്യ ജയം


കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോളിൽ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് ജിയിൽ കേരളം ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് വീഴ്ത്തിയത്. കേരളത്തിനായി വിനീത വിജയൻ, കെ.മാനസ, ഫെമിന എന്നിവർ സ്കോർ ചെയ്തു. വിനീതയുടെ ഗോളിൽ ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന കേരളത്തിനെതിരേ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഭഗ്്വതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. 

എന്നാൽ പിന്നീട് തുടരെ രണ്ടു തവണ എതിർ ഗോൾവല കുലുക്കി കേരളം വിജയം സ്വന്തമാക്കുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed