വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി


തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത് പാർട്ടികുടുംബം ആയതിനാലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ സാധിക്കില്ല. ദീർഘകാല സുഹൃത്തായ ലതാ ചന്ദ്രന്റെ മകന്റെ വിവാഹത്തിലാണ് പങ്കെടുത്തതെന്നും മന്ത്രിമാധ്യമങ്ങളോട് വിശദീകരിച്ചു. വിഷയത്തിൽ മാധ്യമങ്ങൾ നൈതികത പാലിക്കണമെന്നും മന്ത്രിആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ അന്പിളിമഹേഷിന്റെ മകളുടെവിവാഹത്തിൽ പങ്കെടുത്തതിനെപ്പറ്റിയാണ് മന്ത്രി വിശദീകരിച്ചത്. കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അന്പിളി മഹേഷ്. കേസിൽ അന്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പിൽ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

അന്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായിരുന്നു. ഇവരെ പോലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അന്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ വിപുലമായ രീതിയിൽ നടന്നത്.

You might also like

Most Viewed