മോൻസൻ മാവുങ്കലിനെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന് എതിരെ ഇഡി കേസ് എടുത്തു. വ്യാജ പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെ കുറിച്ച് ഇഡി അന്വേഷിക്കും. ഹൈക്കോടതിയിലെ കേസിൽ ഇഡി ഇന്നലെ കക്ഷി ചേർന്നിരുന്നു. മോൻസനെയും സഹായികളെയും ചോദ്യം ചെയ്യും. പുരാവസ്തുക്കൾ മോൻസന്‍ വിറ്റിട്ടുണ്ടോ എന്ന് അന്വേഷിക്കും.