സിപിഐഎം സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു


പാലക്കാട്: ക്വാറന്റീൻ ലംഘിച്ച് സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത ആൾക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് തണ്ണീർപന്തൽ സ്വദേശി ശ്രീധരനെതിരെയാണ് പൊലീസ്‌ കേസെടുത്തത്. പകർച്ചവ്യാധി തടയൽ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് ബാധിതനായ ശ്രീധരനും ഭാര്യയും സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം അഞ്ചിനാണ് ശ്രീധരൻ കൊവിഡ് പോസിറ്റീവായത്. കൊവിഡ് രോഗബാധിതരും ക്വാറന്റെയ്‌നിൽ‍ കഴിയുന്നവരും ബ്രാഞ്ച് സമ്മേളനത്തിൽ‍ പങ്കെടുക്കരുതെന്ന് നേരത്തെ സിപിഎം നിർ‍ദേശമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed