വാളയാർ അണക്കെട്ടിൽ കാണാതായ ഒരാളുടെ മൃതദേഹം കിട്ടി

പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂർണേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയന്പത്തൂർ സുന്ദരാപുരം സ്വദേശികളായ രണ്ടുപേർക്ക് കൂടിയുള്ള തെരച്ചിൽ തുടരുകയാണ്.
അഗ്നിശമനസേനയ്ക്കൊപ്പം നാവികസേനാ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്. കോയന്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികളാണ് അണക്കെട്ടിൽ അകപ്പെട്ടത്. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.