കരിപ്പൂർ‍ വിമാനത്താവളത്തിൽ‍ വൻ ലഹരിമരുന്ന് വേട്ട: ആഫ്രിക്കൻ യുവതി പിടിയിൽ


മലപ്പുറം: കരിപ്പൂർ‍ വിമാനത്താവളത്തിൽ‍ വൻ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയാണ് അഞ്ച് കിലോ ഹെറോയിനുമായി ഡിആർ‍ഐ പിടികൂടിയത്.

കെനിയയിലെ നെയ്‌റോബിയിൽ ‍നിന്നാണ് യുവതി എത്തിയത്. ബുധനാഴ്ച പുലർ‍ച്ചെ ദോഹ വഴിയുള്ള ഖത്തർ‍ എയർ‍വേയ്‌സ് വിമാനത്തിലാണ് ഇവർ‍ കരിപ്പൂരിലെത്തിയത്. യുവതിയെ കോഴിക്കോട് ഡിആർ‍ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed