സി. ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി
കണ്ണൂർ: സി. ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി ഉത്തരവ്. മാനന്തവാടി മുൻസിഫ് കോടതിയാണ് ഉത്തരവിട്ടത്. സി. ലൂസി കളപ്പുരയെ എഫ്സിസി സന്യാസിനീ സമൂഹം പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വിധി വരുന്നതു വരെ സി. ലൂസിയ്ക്ക് കാരയ്ക്കാമല മഠത്തിൽ തന്നെ തുടരാമെന്ന് കോടതി വ്യക്തമാക്കി.
മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സി. ലൂസി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സി. ലൂസിയെ സന്യാസിനീസമൂഹത്തിൽ നിന്ന് പുറത്താക്കിയ എഫ്സിസി അധികൃതരുടെ നടപടി വത്തിക്കാൻ ശരിവെച്ചതിനു പിന്നാലെ കന്യാസ്ത്രീയെ മഠത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിനീസമൂഹം കോടതിയെ സമീപിച്ചിരുന്നു.

