കുട്ടിക്കടത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർ‍ട്ട്


കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കുട്ടിക്കടത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർ‍ട്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും മറ്റിടങ്ങളിലേക്കും കുട്ടികളെ ബാലവേലക്കായി വ്യാപകമായി കടത്താൻ‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും വ്യക്തമാക്കിയാണ് പാലക്കാട് ഡിവിഷണൽ‍ മാനേജർ‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട് റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌ക് കോ−ഓര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ ഉത്തരവിറക്കിയത്. കോവിഡ് ഭീതിയും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ ബാലവേലക്ക് കുട്ടികളെ കൊണ്ടുപോവാനുള്ള സാധ്യതയേറെയാണ്. 

യാത്രക്കാരുമായി സ്ഥിരം ഇടപെടുന്ന ടിടിഇമാർ ജാഗ്രത പുലർത്തണം. ഒറ്റയ്ക്കു കാണുന്ന കുട്ടികളേയും പേടിച്ച് നിൽക്കുകയോ അകാരണമായി കരയുന്ന കുട്ടികളേയും കണ്ടാൽ‍ പ്രത്യേകമായി വിവരങ്ങൾ‍ ശേഖരിക്കണം. കുട്ടികളെ കൂട്ടമായി കാണുകയാണെങ്കിൽ അവരേവയും നിരീക്ഷിക്കണം. ഇത്തരം സംഭവങ്ങൾ 1098 എന്ന ചൈൽഡ് ഹെൽപ്പ്‌ലൈൻ നന്പറിൽ അറിയിക്കണമെന്നും നിർ‍ദേശം നൽ‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed