മലപ്പുറത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് 10 വർഷം തടവും പിഴയും
മലപ്പുറം: മാനഭംദശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ മകന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മഞ്ചേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. നിലമ്പൂർ പോത്ത് കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. 2017 ഏപ്രിൽ പത്തിനായിരുന്നു സംഭവം.

