ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത കാലവർഷം ശക്തമായേക്കും


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷക്ക്‌ സമാന്തരമായിപുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും.

കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവർഷക്കാറ്റ് കാരണമാകും.
പാകിസ്‌താന്‌ മുകളിലായി രൂപപ്പെട്ട ന്യൂനമർദം വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാൻ ന്യൂനമർദം സഹായിക്കും.

മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ന്യൂനമർദം ബംഗാളിനും ഒഡിഷക്കും ഇടയിൽ കരകയറും. 25ന് തീവ്ര ന്യൂനമർദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും.

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

You might also like

Most Viewed