സൗജന്യ വാക്സിന് ബജറ്റിൽ ആയിരം കോടി വകയിരുത്തി

തിരുവന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. കോവിഡ് വാക്സിൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏത്രയും വേഗം തന്നെ ഗവേഷണ കേന്ദ്രം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.