ഗൗരിയമ്മയ്ക്കും ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ 2 കോടി വീതം

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രിമാരായ കെആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ തുക വകയിരുത്തി സംസ്ഥാന ബജറ്റ്. കേരള രാഷ്ട്രീയത്തിലെ ഉജ്വല വ്യക്തിത്വമായിരുന്ന കെആർ ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ 2 കോടി വകയിരുത്തുന്നുവെന്ന് പറഞ്ഞ ധനമന്ത്രി ആറ് പതിറ്റാണ്ടിലേറെ സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞുനിന്ന ആർ ബാലകൃഷ്ണ പിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ 2 കോടി വകയിരുത്തുന്നുവെന്നും പറഞ്ഞു. ധനമന്ത്രിയുടെ മണ്ഡലം കൂടിയാണ് കൊട്ടാരക്കര.
അന്തരിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ഓഡമ്മയ്ക്ക് വേണ്ടി ‘മാർ ക്രിസോസ്റ്റം ചെയർ’ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.