ദേശാഭിമാനി ലേഖകൻ കൊവിഡ് ബാധിച്ച് മരിച്ചു


 

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ ഷിബുമോഹൻ കൊവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു. മൾട്ടിസ്‌പെഷ്യാലിറ്റിയിൽ വെന്റിലെറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഭാര്യ സുനിത. രണ്ട് ആണ്മക്കളുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed