കേരളം പൂർണമായി അടക്കുന്നു; 9 ദിവസം സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം എട്ടു മുതൽ 16 വരെ ഒരാഴ്ചത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഫലം കാണുന്നില്ലെന്ന പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അവശ്യ സർവീസുകൾ, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കേരളത്തിൽ ഉണ്ടായത്. നിലവിലെ മിനി ലോക്ക്ഡൗൺ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതിയും അഭിപ്രായപ്പെട്ടിരുന്നു.