എറണാകുളം ജില്ലയിൽ ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം


എറണാകുളം ജില്ലയിൽ ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും. വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളുടെ അനധികൃത കൈമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പിഇഎസ്ഒ അറിയിച്ചു.

You might also like

Most Viewed