സ്‌പെഷ്യൽ അരി വിതരണം ചെയ്യാം; തിര. കമ്മീഷന്‍ ഉത്തരവിന്‌ ഹൈക്കോടതിയുടെ സ്‌റ്റേ


 

കൊച്ചി: സംസ്ഥാനത്ത് റേഷൻ കടകൾ വഴി സർക്കാർ സ്പെഷൽ അരി നൽകുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന് അരിവിതരണം തുടരാമെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. അരിവിതരണം തടഞ്ഞ കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങൾക്ക് കിലോയ്ക്ക് 15 രൂപ നിരക്കിൽ മാസം 10 കിലോ അരി നൽകുന്ന നടപടിയാണ് കമ്മീഷൻ തടഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed