ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു


 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇഡിക്കെതിരെ കേസെടുത്തത്. സന്ദീപ് നായരു‌ടെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്നാണ് പരാതി. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിലാണ് കേസ്. ഇഡിക്കെതിരെ സന്ദീപ് നായർ നേരെത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കത്ത് നൽകിയിരുന്നു. സ്വപ്നയെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന മൊഴിയിൽ നേരെത്തെയും ഒരു കേസടുത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed