താൻസാനിയയുടെ ആറാം പ്രസി‍ഡന്‍റായി സാമിയ സുലുഹു ഹസ്സൻ ചുമതലയേറ്റു


താൻസാനിയയുടെ ആറാം പ്രസി‍ന്‍റായി സാമിയ സുലുഹു ഹസ്സൻ ചുമതലയേറ്റു. ഹൃദ് രോഗത്തെത്തുടർ‍ന്ന് പ്രസിഡന്‍റായിരുന്ന ജോൺഗുഫുളി അന്തരിച്ചതിനാലാണ് വൈസ് പ്രസിഡന്‍റ് പദവിയിലുണ്ടായിരുന്ന സാമിയ പ്രസിഡന്‍റായി അധികാരത്തിലേറിയത്.

ആഫ്രിക്കയിൽ‍ നിലവിലുള്ള ഭരണാധികാരികളിൽ‍ ഏക വനിതയാണ് സാമിയ ഹസ്സൻ. എത്യോപ്യയിൽ സഹ്ലെ സെവ്ദെ എന്ന വനിത പ്രസിഡണ്ട് പദവിയിൽ ഉണ്ടെങ്കിലും അവർ‍ക്ക് ഭരണച്ചുമതലകളില്ല.

2015ലാണ് സാമിയ ഹസ്സൻ മഗുഫുളി സർ‍ക്കാരിൽ‍ വൈസ് പ്രസിഡന്‍റായി സ്ഥാനമേൽ‍ക്കുന്നത്. താൻസാനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമുതൽ‍ അധികാരത്തിലിരിക്കുന്ന ചാമ ച മാപിൻഡുസി (സി.സി.എം) എന്ന കക്ഷിയിൽ‍ അംഗമായ സാമിയ നിരവധി വൻ മരങ്ങളെ വെട്ടിമാറ്റിയാണ് അധികാരകേന്ദ്രങ്ങൾ അലങ്കരിച്ചത്.

2014ൽ‍ കോൺ‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി വൈസ് ചെയർ‍മാനായിരിക്കെ കരട് ഭരണഘടനയുണ്ടാക്കി സാമിയ ഹസ്സൻ വാർ‍ത്താപ്രാധാന്യം നേടിയിരുന്നു. 2021 മുതൽ‍ അഞ്ചുവർ‍ഷമാണ് സാമിയയുടെ പ്രസിഡന്‍റ് പദവിയുടെ കാലാവധി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed