കോണ്‍ഗ്രസ് മൂന്നുപേര്‍ക്കുവേണ്ടി മാത്രമുള്ള പാര്‍ട്ടിയായി ചുരുങ്ങിയെന്ന് പി.സി ചാക്കോ


 

കൊച്ചി: കോൺഗ്രസിൽ ഇപ്പോൾ ഹൈക്കമാൻഡ് ഇല്ലെന്ന് മുൻ കോൺഗ്രസ് നേതാവ് പി.സി ചാക്കോ. സംസ്ഥാനങ്ങളിൽ നേതൃതലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വം കേന്ദ്രത്തിലില്ല. എല്ലാം അഡ്ഹോക്ക് കമ്മിറ്റികളാണ്. എ.ഐ.സി.സി.ക്ക് അഡ്ഹോക്ക് പ്രസിഡന്റും വർക്കിംഗ് കമ്മിറ്റിയുമാണുള്ളത്. സംഘടനയിൽ ചർച്ചകളില്ല. സംഘടനാ തിരഞെടുപ്പ് എന്ന നാടകം നടത്തി രാഹുൽ ഗാന്ധിയെ പ്രസിഡന്റായി തിരഞെടുത്തു. തൊട്ടുപിന്നാലെ അദ്ദേഹം രാജിവെച്ചു. കെ.സി.വേണുഗോപാലിനെ പോലെ പരിചയമില്ലാത്തയാളെ മുന്നിൽനിർത്തി രാഹുൽഗാന്ധി പിൻസീറ്റ് ഡ്രൈവിങ്ങ് നടത്തുന്നു. കോൺഗ്രസ് ഇന്ന് മൂന്നു പേര്ക്ക് മാത്രം വേണ്ടിയുള്ള പാർട്ടിയായി മാറിയെന്നും പിസി ചാക്കോ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed