ചിറയൻകീഴിൽ നിയന്ത്രണംവിട്ട കാർ നദിയിലേക്ക് മറിഞ്ഞ് രണ്ട് മരണം
തിരുവനന്തപുരം: ചിറയൻകീഴിൽ നിയന്ത്രണംവിട്ട കാർ നദിയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മധു (58), ജ്യോതിദത്ത് (55) എന്നിവരാണ് മരിച്ചത്. ചിറയൻകീഴ് പുളിമൂട്ടിൽ കടവിൽനിന്ന് കരിന്ത്യക്കടവിലേക്ക് പോയ കാറാണ് അപകടടത്തിൽപ്പെട്ടത്.

