അ​സ്ട്രാ​സെ​ന​ക വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് പു​നഃ​രാ​രം​ഭി​ക്കു​ന്നു


ലണ്ടൻ: ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ ഓക്സ്ഫഡ്−അസ്ട്രാസെനക വാക്സിൻ കുത്തിവയ്പ്പ് പുനഃരാരംഭിക്കുന്നു. രക്തം കട്ടപിടിച്ചതിന് വാക്സിനേഷനുമായി ഒരു ബന്ധവുമില്ലെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വാക്സിനേഷൻ പുനഃരാരംഭിക്കാനുള്ള തീരുമാനം.

വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും അതിന്‍റെ ഗുണഫലങ്ങൾ പാർശ്വഫലങ്ങളെക്കാൾ വലുതാണെന്നും വിദഗ്ധ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഇഎംഎ വ്യക്തമാക്കിയിരുന്നു. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും അതിന്‍റെ ഉപയോഗം നിർത്തേണ്ടതില്ലെന്നുമാണു ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു. ഇതോട‌െയാണ് കുത്തിവയ്പ് നിർത്തിവച്ചിരിക്കുന്ന 13 യൂറോപ്യൻ രാജ്യങ്ങളിൽ ചില രാജ്യങ്ങൾ വാക്സിൻ വിതരണം പുന‌ഃരാരംഭിക്കാൻ തീരുമാനിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed