ബഹ്റൈൻ യാത്രക്കാരിയുടെ കൈയിൽ നിന്ന് ഒരു കോടിയുടെ ഹാഷിഷ് പിടികൂടി
കൊച്ചി:
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേയ്ക്ക് യാത്ര ചെയ്യാനിരുന്ന യാത്രക്കാരിയുടെ കൈയിൽ നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേയ്ക്ക് വരാനിരിക്കവെയാണ് വിമാനത്താവളത്തിൽ തന്ന് തൃശ്ശൂർ സ്വദേശിനിയും 33 വയസുകാരിയുമായ രാമിയ രാജൻ എന്ന യാത്രക്കാരിയിൽ നിന്ന് ഒരു കോടി രൂപയിലധികം മൂല്യമുള്ള ഹാഷിഷ് കണ്ടെത്തിയത്. നേരത്തെയും ഇവർ സമാനമായ തരത്തിൽ മയക്ക് മരുന്ന് കടത്തിയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

