ബഹ്റൈനിൽ സ്കൂൾ ഫീസ് വർദ്ധിപ്പിക്കരുതെന്ന് ശൂറ കൗൺസിൽ അംഗങ്ങൾ
മനാമ:
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർദ്ധിപ്പിക്കുന്നതിനെതിരെ ശൂറാ കൗൺസിൽ അംഗങ്ങൾ രംഗത്ത്. നേരത്തേ മൂന്ന് വർഷത്തിൽ ഒരിക്കൽ അഞ്ച് ശതമാനം ഫീസ് വർദ്ധനവ് എന്നത് പാർലിമെന്റ് അംഗീകരിച്ചിരുന്നു. ഇത് മൂന്ന് ശതമാനമാക്കി കുറക്കണമെന്നാണ് ശൂറ കൗൺസിൽ അംഗങ്ങളുടെ ആവശ്യം. ഫീസ് കുറച്ചാൽ അത് പഠനനിലവാരത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ബഹ്റൈൻ ചേന്പർ ഓഫ് കോമേഴ്സിന്റെയും സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നിലപാട്.

