സി. രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു


 

കണ്ണൂര്‍: ഡിസിസി സെക്രട്ടറി സി. രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു. മത്സരിക്കാന്‍ ഇല്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ് നേതാക്കള്‍ക്കൊപ്പം എത്തിയായിരുന്നു സി രഘുനാഥ് പത്രിക സമര്‍പ്പിച്ചത്.
അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്ത് പട്ടിക സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തി കാരണം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍ ആയിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed