അഫ്ഗാനിൽ സേനാ ഹെലികോപ്റ്റർ തകർന്ന് 9 മരണം


കാബൂൾ: അഫ്ഗാനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. അഞ്ച് വിമാന ജീവനക്കാരും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. ബെഹ്‌സൂദ് ജില്ലയിലെ മൈദാൻ വർദാക്ക് പ്രവിശ്യയിലാണ് ഹെലികോപ്റ്റർ തകർന്നത്. സേനയുടെ പ്രത്യേക ദൗത്യ സംഘമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

അഫ്ഗാൻ സേനയുടെ എം.ഐ−17 ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നത്. ഭീകരാക്രമണം തുടർച്ചയായി നടക്കുന്ന അഫ്ഗാനിൽ ഇതിന് പിന്നാലെയാണ് ബസ്സിന് നേരെ സ്‌ഫോടനം നടന്നത്. 

നാലു ദിവസം മുന്പാണ് വടക്കൻ അഫ്ഗാനിലെ കുണ്ടൂസ് പ്രവിശ്യയിൽ താലിബാന്റെ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടത്. ഇതിനൊപ്പം ഭീകരർ അഞ്ചു സൈനികരെ ബന്ദിയാക്കുകയും ചെയ്തു. രണ്ട് സൈനിക ടാങ്കുകളും താലിബാൻ റോക്കറ്റ് ആക്രണത്തിൽ തകർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed