നിയമസഭാ തെരഞ്ഞെടുപ്പ്: 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്-എം. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ജോസ് കെ. മാണി ആവശ്യം ഉന്നയിച്ചത്. പരന്പരാഗത ശക്തി കേന്ദ്രങ്ങളിൽ പാർട്ടിയെ മത്സരിപ്പിക്കണം. പാർട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ച് പരിഗണന നൽകണമെന്നും ജോസ് ആവശ്യപ്പെട്ടു. വളരെ പോസറ്റീവായിട്ടാണ് ചർച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു. അതേസമയം, കേരളാ കോൺഗ്രസ്-എമ്മിന് കാഞ്ഞിരപ്പള്ളി, ആലത്തൂർ മണ്ഡലങ്ങൾ വിട്ടുനൽകാമെന്നും സിപിഎം അറിയിച്ചതായി സൂചനകളുണ്ട്. പാലാ സീറ്റിന്‍റെ അവകാശി ജോസ് കെ.മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയിൽ ഉറപ്പ് ലഭിച്ചിട്ടുമുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed