പ്രമുഖ സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപള്ളി അന്തരിച്ചു
ചെന്നൈ: പ്രമുഖ സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപള്ളി അന്തരിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്. നാലു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി ശ്രദ്ധേയനാകുന്നത്. നിശാദ് എന്ന ഹിന്ദി സിനിമയിലും പ്രവർത്തിച്ചു. ഭാവം, കുട്ടിസ്രാങ്ക്, തൂവാനം തുടങ്ങി ഒട്ടേറെ സിനിമകൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചു.
സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ 2010−ൽ ദേശീയ അവാർഡിനർഹനായി. കുട്ടിസ്രാങ്ക്, മാർഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്തു. അരവിന്ദനൊപ്പം തന്പ്, കുമ്മാട്ടി, എസ്‍താപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ.



