മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ


മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ. എറണാകുളം മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിംഗാണ് തടഞ്ഞത്. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. പ്രദർശനത്തിന് പുറമെ സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുൻസിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്‌ളാറ്റ് നിർമാതാക്കളുടെ വാദം. സിനിമയുടെ നിർമാതാക്കൾക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

You might also like

Most Viewed