ഇന്ത്യയിൽ ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധം

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ഇനി മുതൽ എല്ലാ ലെയിനുകളും ഫാസ്ടാഗ് ലെയിനുകളാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2008ലെ ദേശീയപാത ഫീ നിയമ പ്രകാരം ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി കഴിഞ്ഞതോ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതോ ആയ വാഹനങ്ങൾ രണ്ടിരട്ടി തുക ഫീ ഇനത്തിൽ അടക്കേണ്ടി വരും. 2016ലാണ് ഫാസ്ടാഗിന്റെ ഓൺലൈൻ പേമെന്റ് നിലവിൽ വന്നത്.