'ഹലാല്‍' സ്റ്റിക്കര്‍ ഒട്ടിച്ചതിന് ബേക്കറിക്കെതിരെ ഭീഷണി; ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു അറസ്റ്റില്‍


 

കൊച്ചി: കുറുമശേരിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭിക്കും എന്ന് സ്‌റ്റിക്കർ പതിച്ചതിന് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് ആർ‌.വി ബാബുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ഡിസംബർ 28നായിരുന്നു സംഭവം. പുതിയതായി ആരംഭിച്ച ബേക്കറിയിൽ ഒട്ടിച്ചിരുന്ന സ്‌റ്റിക്കർ മാ‌റ്റണമെന്ന് പാറക്കടവിലെ ഹിന്ദു ഐക്യവേദി പ്രവർത്തകർ കടയിലെത്തി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംഘടനാ ലെ‌റ്റർ പാടിൽ ഇവർ കത്തും നൽകി. ഏഴ് ദിവസത്തിനകം ഇത്തരം വിഭവങ്ങൾ നീക്കിയില്ലെങ്കിൽ ബേക്കറി ബഹിഷ്‌കരിക്കുമെന്നായിരുന്നു കത്ത്.
സംഭവത്തിൽ വർഗീയതയുളവാക്കുന്ന തരത്തിൽ ആർ.വി ബാബു യൂട്യൂബിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തു. തുടർന്ന് ബേക്കറി ഉടമ സ്‌റ്റിക്കർ നീക്കി. ഇത് വലിയ വിവാദമായതോടെ ഡിജിപിയുടെ നിർദ്ദേശപ്രകാരം എറണാകുളം നോർത്ത് പറവൂർ പൊലീസ് കേസെടുത്ത് ബാബുവിനും ബേക്കറിയിലെത്തിയ സുജയ്, ലെനിൻ, അരുൺ,ധനേഷ് എന്നിവർക്കെതിരെയും കേസെടുത്തു. മ‌റ്റ് പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed