കോവിഡ് പ്രോട്ടോക്കോൾ ലംഘനം: ജെ.പി. നദ്ദയ്ക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്
തൃശൂർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ബിജെപി ദേശീയ അധ്യക്ഷനെതിരെ കേസ്. തൃശൂരിലെ തേക്കിൻകാട് മൈതാനിയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടം സംഘടിപ്പിച്ചതിനാണ് കേസ്. നദ്ദയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്. എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുക്കുക. നദ്ദയ്ക്ക് പുറമെ സംസ്ഥാന-ജില്ലാ നേതാക്കൾക്കെതിരെയും കണ്ടാൽ അറിയാവുന്ന ആയിരം പേർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ച് 5,000 പേരാണ് തേക്കിൻകാട് മൈതാനിയിൽ സംഘടിച്ചത്.

