കേരളത്തിൽ ഇന്ന് 6,102 പേർക്ക് കോവിഡ്


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6,102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,509 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,857 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,77,889 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3,813 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed