കേരളത്തിൽ മദ്യത്തിന്‍റെ പുതുക്കിയ വില ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാർ ബെവ്കോയ്ക്ക് നൽകുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയിൽ ഏഴു ശതമാനമാണ് വർദ്ധന. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർധനയുണ്ട്. മദ്യത്തിന് 40 രൂപ വില കൂടുന്പോൾ സർക്കാരിന് 35 രൂപയും ബെവ്കോയ്ക്ക് ഒരു രൂപയും കന്പനിക്ക് നാല് രൂപയുമാണ് കിട്ടുന്നത്. വില വർദ്ധനയുടെ പശ്ചാത്തലത്തിൽ സർക്കാരിന് വർഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

