മലപ്പുറത്ത് കന്പി കയറ്റി വന്ന ലോറി മറിഞ്ഞു; രണ്ട് മരണം
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. കന്പി കയറ്റി വന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് മധുകര സ്വദേശി ശബരി എന്ന മുത്തു കുമാർ, ക്ലീനർ മലന്പുഴ സ്വദേശി അയ്യപ്പൻ എന്നിവരാണ് മരിച്ചത്. തിരൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. വട്ടപ്പാറ വളവില്‍ അപകടം സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുന്പ് ഇവിടെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. പഞ്ചസാര കയറ്റി വന്ന ലോറി മറിഞ്ഞാണ് അപകടം.

