സന്ദീപ് വാര്യരുടെ പിതാവ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം; സക്രീന്‍ഷോട്ടുകൾ സോഷ്യല്‍ മീഡിയയിൽ

കൊച്ചി: സമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതായി ആരോപണം. വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിൽ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോവിന്ദ വാര്യരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഇതിന്റെ സ്‌ക്രീൻ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുകയാണ്. പോസ്റ്റിന് താഴെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.
പിതാവിന്റെ പരാമര്‍ശത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരേയും പ്രതിഷേധം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.