ജയില്‍ മോചിതയായ ശശികലയെ തേടി ഇ.ഡി; ഹാജരാകാന്‍ നിര്‍ദേശം


ബംഗളൂരു: ജയില്‍ മോചിതയായ ശശികലയെ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്‌. സ്വത്ത് വിവരങ്ങൾ തേടി ശശികലക്ക് ഇഡി നോട്ടീസ് നൽകി. ഫെബ്രുവരി ആദ്യവാരം വിശദീകരണം നൽകണം. ഇഡി ചെന്നൈ ഓഫീസാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസ് അയച്ചത്. ശശികലയുടെ 500 കോടി രൂപയുടെ ബിനാമി സ്വത്ത് നേരത്തേ മരവിപ്പിച്ചിരുന്നു. അനധികൃത സ്വത്തുസന്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയാണ് അവര്‍ ജയില്‍ മോചിതയായത്. കോവിഡ് ബാധിതയായി ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവര്‍ രോഗം ഭേദമാകുന്നത് വരെ ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed