വൈത്തിരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
വയനാട്: വൈത്തിരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ലക്കിടി ഓറിയന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റിലെ വിദ്യാർഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിൻ (21), ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 ന് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

