കടൽക്കൊലക്കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുന്നു


 

കൊച്ചി: എണ്ണക്കപ്പലായ എൻറിക്ക ലെക്സിയിൽ നിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നൽകി അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ചു ധാരണയായെന്നു വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ കുടുംബങ്ങൾക്കു നാലു കോടി വീതവും ബോട്ടുടമയ്ക്കു രണ്ടു കോടിയും നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഉൾപ്പെടെ ധാരണയായെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയുമായിട്ടായിരുന്നു ചർച്ച. കേരള സർക്കാർ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ 10 കോടിയെ നൽകാനാകൂവെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്‍റെ ഉത്തരവിനു തുടർച്ചയായിട്ടായിരുന്നു ഈ നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed