എനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍, മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ല?’; കൃഷ്ണകുമാര്‍


തിരുവനന്തപുരം: രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ഉണ്ടാവുന്നത് എന്നും മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നടന്‍മാരായ സുരേഷ് ഗോപിയെയും കൃഷ്ണകുമാറിനെയും ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed