കോൺഗ്രസിലെ പലനേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിലെത്തും: എം.ടി. രമേശ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ പലനേതാക്കളും ബിജെപിയിൽ എത്തുമെന്ന് ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുളള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ശോഭ സുരേന്ദ്രന് പിന്തുണ നൽകിക്കൊണ്ടും എം.ടി. രമേശ് പരാമർശം നടത്തി. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതു കൊണ്ട് മാത്രം ആരും പാർട്ടി വിരുദ്ധരാകില്ല. പാർട്ടിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

