യുഎഇയില്‍ ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് എട്ട് ലക്ഷത്തിലേറെപ്പേര്‍

അബുദാബി: യുഇയിൽ ഇതുവരെ എട്ടരലക്ഷത്തിലേറെ പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കൊവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസൊലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കി ചുരുക്കിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. യുഎഇയില്‍ ഇതുവരെ 8.3 ലക്ഷത്തിലേറെ പേർക്കു കൊവിഡ് വാക്സിൻ നൽകിയതായി ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. ദിവസേന 47,000 പേർക്കാണ് കുത്തിവയ്‍പ് എടുക്കുന്നത്. മൂന്ന് മാസത്തിനകം 50% പേർക്കും വാക്സിൻ നൽകാനാണ് പദ്ധതിയെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.
വാക്സിൻ ക്യാന്പയിൻ ശക്തമാക്കുന്നതിലൂടെ രോഗപ്പകർച്ച തടയാനും ഗുരുതരാവസ്ഥ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം കൂടുതലായതിനാൽ രോഗപ്പകർച്ച തടയുന്നതിനാണ് മുൻഗണനയെന്നും ഡോ. ഫരീദവ്യക്തമാക്കി.