സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസ് ഓഫീസിൽ ഹാജരായി


കൊച്ചി: ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടു സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു ഹാജാരാകാൻ നിർദേശിച്ചു കസ്റ്റംസ് അയ്യപ്പന്‍റെ വീട്ടിൽ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഹാജരാകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു കഴിഞ്ഞ ദിവസം അയ്യപ്പനു നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണെന്നു കാട്ടിയുള്ള ചട്ടം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിനു കത്തു നൽകിയത് ഏറെ വിവാദമായിരുന്നു. എംഎൽഎമാർക്കുള്ള പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യുന്ന ജീവനക്കാർക്കില്ലെന്നു പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടം ദുർവിനിയോഗിക്കരുതെന്നുകാണിച്ച് കസ്റ്റംസ് അധികൃതർ സ്പീക്കറുടെ ഓഫീസിനും കത്തു നൽകി. പിന്നാലെയാണ് ഹാജരാകാൻ നിർദേശിച്ച് അയ്യപ്പൻ താമസിക്കുന്ന വീട്ടിലേക്ക് നോട്ടീസ് അയച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed