കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണർ


തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ബജറ്റ് അവതരിപ്പിക്കാൻ ചേരുന്ന സമ്മേളനം ഈ സർക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. സഭ ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡും ഉയർത്തിയാണ് പ്രതിഷേധം. ഗവർണർ പ്രസംഗിക്കുന്പോൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ നീരസം പ്രകടിപ്പിച്ചു. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രസംഗം തുടർന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോർജും സഭയിൽ നിന്നിറങ്ങിപ്പോയി. ബിജെപി എംഎൽഎ ഒ.രാജഗോപാൽ സഭയിൽ തുടർന്നു. സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ ഈ സർക്കാർ നേരിട്ടുവെന്ന് ഗവര്‍ണർ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും സര്‍ക്കാർ നേരിട്ടു. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയെന്നും ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ഗവർണർ പറഞ്ഞു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച സർക്കാരാണിത് ഗവര്‍ണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed