വ​ഴി​യെ പോ​കു​ന്ന​വ​ർ​ക്ക് പാ​ലാ ചോ​ദി​ക്കാ​ൻ എ​ന്ത് കാ​ര്യ​ം?


കോട്ടയം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി. കാപ്പൻ എംഎൽഎ. നിലവിൽ എൽഡിഎഫിന്‍റെ ഭാഗമാണ് എൻസിപി. യുഡിഎഫുമായി ചർച്ച നടത്തേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽനിന്നും എൽഡിഎഫിന്‍റെ സ്ഥാനാർഥിയായി ജനവിധി തേടും. എൽഡിഎഫ് മറിച്ചൊന്നും പറഞ്ഞിട്ടില്ല. എൻസിപിയ്ക്ക് പാലാ സീറ്റ് ഇല്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ല. വഴിയെ പോകുന്നവർക്ക് പാലാ ചോദിക്കാൻ എന്ത് കാര്യമെന്നും കാപ്പൻ ചോദിച്ചു. തോറ്റവർ എങ്ങനെ സീറ്റ് ചോദിക്കുമെന്നും ജോസ് കെ. മാണിയെ ലക്ഷ്യമിട്ട് കാപ്പൻ പറഞ്ഞു. 

തങ്ങളെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്ക് ഉണ്ട്. തോമസ് ചാണ്ടി അനുസ്മരണത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തതിൽ രാഷ്ട്രീയമില്ല. മുൻ മുഖ്യമന്ത്രി എന്ന നിലയിലാണ് ഉമ്മൻ ചാണ്ടി പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുണ്ടായാൽ അന്ന് അതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ പ്രതീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed