പ​തി​നൊ​ന്നു​കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു: പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ


തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. അൽത്താഫിന്‍റെ മൃദേഹം വീട്ടിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. 

പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലാണ് സഫീറിന്‍റെ മൃതദേഹം ക്ഷേത്രകുളത്തിൽ കണ്ടെത്തിയത്. സഫീറിന്‍റെ ഇളയ മകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed